നെടുമ്പാശേരി: യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിലുടനീളം നടക്കുന്ന ആരോഗ്യസേതു ആപ്ലിക്കേഷൻ മെഗാ കാമ്പയിന്റെ ചെങ്ങമനാട് പഞ്ചായത്തുതല ഉദ്ഘാടനം സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് നിർവഹിച്ചു. യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു വിജയൻ, ജനറൽ സെക്രട്ടറി കെ.എ. അഖിൽ, വൈസ് പ്രസിഡന്റ് ടി.ജി. രഞ്ജിത്ത്, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി സേതുരാജ് ദേശം എന്നിവർ പങ്കെടുത്തു.