കൊച്ചി : കൊവിഡ് -19 പ്രതിരോധത്തിന് ആവശ്യമായ കേന്ദ്രഫണ്ട് അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, കൂലി വർദ്ധിപ്പിക്കുക, തൊഴിൽ നഷ്ടമാകുന്ന തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ ദേശവ്യാപകമായി പ്രക്ഷോഭം നടത്തി. എറണാകുളം റിസർവ് ബാങ്കിന് മുന്നിൽ നടത്തിയ സമരം സി .പി. ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. കലൂരിൽ എൽ .ഐ. സി റീജിയണൽ ഓഫീസിനു മുന്നിൽ നടന്ന സമരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ .കെ .എൻ .സുഗതൻ, ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി .സി .സൻജിത്ത് , വടുതലയിൽ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എം .പി. രാധാകൃഷ്ണൻ, എളമക്കരയിൽ എറണാകുളം മണ്ഡലം സെക്രട്ടറി സി.എ. ഷക്കീർ എന്നിവർ ഉദ്ഘാടനം ചെയ്തു.