കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണിൽ നിരന്തരം വൈദ്യുതി തടസപ്പെടുന്നതിൽ പ്രതിഷേധിച്ച് ഇലക്ട്രിസിറ്റി കൺസ്യൂമർ ഫോറം മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കൺസ്യൂമർ ഫോറം മൂവാറ്റുപുഴ താലൂക്ക് കൺവീനർ ഷാജി കണ്ണൻ കോട്ടിൽ ഉദ്ഘാടനം ചെയ്തു. കൺസ്യൂമർ ഫോറം കൂത്താട്ടുകുളം പ്രസിഡന്റ് പി.ആർ വിജയകുമാർ അദ്ധ്യക്ഷനായി. പി.സി ജോസഫ്, എൻ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.