കൂത്താട്ടുകുളം: കെവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം സെൻട്രൽ റോട്ടറി ക്ലബ്ബ് തയ്യാറാക്കിയ ഫേസ് ഷീൽഡുകൾ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് അനിൽകുമാർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ മോഹൻദാസിന് ഫേസ് ഷീൽഡുകൾ കൈമാറി. സബ് ഇൻസ്പെക്ടർ
കെ. ബ്രിജുകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ ജയചന്ദ്രൻ, റോട്ടറി ക്ലബ്ബ് കമ്മ്യൂണിറ്റി സർവീസ് കൺവീനർ പി.ആർ വിജയകുമാർ എന്നിവർ പങ്കെടുത്തു.