തൃപ്പൂണിത്തുറ: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച ഡ്രൈവർ നിര്യാതനായി.മരട് നിരവത്തു റോഡിൽ കണക്കത്തറയിൽ മണിയുടെ മകൻ കെ.എം.ഉമേഷാണ്(49) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തൃപ്പൂണിത്തുറ എസ്.എൻ ജംഗ്‌ഷനിലായിരുന്നു സംഭവം. അസ്വസ്ഥത തോന്നിയതിനെത്തുടന്ന് ഇവിടെ വച്ച് വാഹനം നിർത്തി ഉമേഷ് സമീപത്തുണ്ടായിരുന്ന ട്രാഫിക്ക് വാർഡനോട് വിവരം പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.സംസ്കാരം ഇന്നു ഉച്ചക്ക 12ന് നെട്ടൂർ ശാന്തി വനത്തിൽ നടക്കും.ഭാര്യ : അനിത. മക്കൾ : സൂര്യ,സ്നേഹ,മാതാവ്: ലക്ഷമി.