മൂവാറ്റുപുഴ: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ റോഡരികിലെ കലുങ്കിനടിയിൽ സൂക്ഷിച്ച വാഷും വറ്റുപകരണങ്ങളു പിടികൂടി. ആരക്കുഴ പഞ്ചായത്തിലെ കൊന്നാനിക്കാട് -തെക്കുംമല റോഡിലെ ആവൽത്തടം പറമ്പിലേക്ക് പ്രവേശിക്കുന്ന കലുങ്കിനടിയിലാണ് ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ150 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയത്. പ്രതികളെ പിടികൂടാനായില്ല. ആരക്കുഴ പഞ്ചായത്തിൽ വ്യാജ ചാരായ വില്പന വ്യാപകമായ സാഹചര്യത്തിലാണ് പരിശോധന നടന്നത്.