pressclub
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മൂവാറ്റുപുഴയിലെ മാദ്ധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ ജോസഫ് വാഴയ്ക്കന്‍ നിർവഹിക്കുന്നു

മൂവാറ്റുപുഴ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടിലായ മൂവാറ്റുപുഴയിലെ മാദ്ധ്യമ പ്രവർത്തകർക്ക് മുൻ എം. എൽ. എ ജോസഫ് വാഴയ്ക്കൻ ഭക്ഷ്യധാന്യ കിറ്റ് നൽകി. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ്ബ് ട്രഷറർ രാജേഷ് രണ്ടാറിന് ധാന്യകിറ്റ് നൽകി വിതരണോദ്ഘാടനം ജോസഫ് വാഴയ്ക്കൻ നിർവഹിച്ചു. ബ്ലോക്ക് പ‌ഞ്ചായത്ത് മെമ്പർ ഒ.പി.ബേബി, ഡി.ഡി.സി.. ജില്ലാ ജനറൽ സെക്രട്ടറി പി.പി.എൽദോസ്, പ്രസിഡന്റ് ടി.എസ്. ദിൽരാജ്, സെക്രട്ടറി പി.എസ്. രാജേഷ്, വൈസ് പ്രസിഡന്റ് കെ.എം. ഫൈസൽ, ജോയിന്റ് സെക്രട്ടറി അബ്ബാസ് ഇടപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.