കൊച്ചി: ബോംബെ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് അനന്ത് മനോഹർ ബാദറിനെ കേരള ഹൈക്കോടതിയിലേക്ക് മാറ്റി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ ഉത്തരവ്.

ഇതോടെ കേരള ഹൈക്കോടതിയിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള നാല് ജഡ്‌ജിമാരായി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അടക്കം മൂന്ന് പേരാണ് നിലവിലുള്ളത്. 2014 മാർച്ച് മൂന്നിനാണ് ബാദർ ബോംബെ ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായത്.