ആലുവ: നഗരസഭ ആറാംവാർഡിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സേവനത്തിന്റെ വേറിട്ട മാതൃക. ഭക്ഷ്യധാന്യക്കിറ്റ്, സാനിറ്റൈസർ, മാസ്‌കുകൾ, തുണിസഞ്ചി എന്നിവയാണ് വിതരണം ചെയ്തത്. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ജെറോം മൈക്കിളാണ് കൊവിഡിനെയും മറ്റ് പകർച്ചവ്യാധികളെയും പ്രതിരോധിക്കാൻ ബോധവത്കരണ നോട്ടീസും വാർഡിലെ വീടുകളിൽ വിതരണം നടത്തിയത്.
അൻവർ സാദത്ത് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡിലെ നൂറോളം നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റും 250 കുടുംബങ്ങൾക്ക് നാല് മാസ്‌കുകളും സാനിറ്റൈസറും തുണിസഞ്ചിയും വിതരണം നടത്തി. തുണിസഞ്ചിയിൽ 'മാസ്‌ക് ധരിക്കൂ മാസ് ആകൂ' എന്ന സന്ദേശം നൽകി അൻവർ സാദത്ത് എം.എൽ.എ മാസ്‌ക് ധരിച്ച് നിൽക്കുന്ന ചിത്രത്തോടപ്പം 'സ്വയം സുരക്ഷിതരാകൂ, അതിലൂടെ സമൂഹത്തെ സുരക്ഷിതമാക്കൂ' എന്നീ വാചകങ്ങളും ചേർത്തിട്ടുണ്ട്. സെയ്ത് മുഹമ്മദ്, റോയി പി. ആൻഡ്രൂസ്, ജോസ് കൂരൻ, അമീർ ഷാ, സത്താർ എന്നിവർ നേതൃത്വം നൽകി.