ajaykma
കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച വെബിനാറിൽ നോക്കിയ ഫോൺസിന്റെ കോർപ്പറേറ്റ് ബിസിനസ് ഡവലപ്‌മെന്റ് വൈസ് പ്രസിഡന്റ് അജയ് മേത്ത സംസാരിക്കുന്നു. ജിബു പോൾ, ജോൺസൺ മാത്യു എന്നിവർ സ്‌ക്രീനുകളിൽ

കൊച്ചി: കൊവിഡ് ലോകത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യക്ക് മികച്ച അവസരങ്ങളുടെ വഴി തുറക്കുമെന്ന് നോക്കിയ ഫോൺസിന്റെ കോർപ്പറേറ്റ് ബിസിനസ് ഡവലപ്‌മെന്റ് വൈസ് പ്രസിഡന്റ് അജയ് മേത്ത പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച വെബിനാറിൽ 'ഇന്ത്യ: നിർമ്മാണ മേഖലയും ബിസിനസിന്റെ ഭാവിയും കൊവിഡ് കാലത്ത്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യ, യുവാക്കളുടെ എണ്ണം, സോഫ്റ്റ്‌വെയർ രംഗത്തെ നേതൃത്വം, സർക്കാറിന്റെ ഇടപെടൽ തുടങ്ങിയവ ഇന്ത്യയ്ക്ക് അനുകൂലമായ ഘടകങ്ങളാണ്. ചൈന കുത്തകയാക്കിയ നിരവധി മേഖലകൾ ഇന്ത്യക്ക് അനുകൂലമാകും. ആപ്പിൾ ഉൾപ്പെടെ കമ്പനികൾ ഇന്ത്യയിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചത് ഉദാഹരണമാണെന്നും അജയ് മേത്ത പറഞ്ഞു.
കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിബു പുന്നൂരാൻ, മുൻ പ്രസിഡന്റും പ്രോഗ്രാം ചെയറുമായ എസ്. രാജ്‌മോഹൻ നായർ, ജോയിന്റ് സെക്രട്ടറി ജോൺസൺ മാത്യു എന്നിവർ സംസാരിച്ചു.