മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നിന്നും , പായിപ്ര, ചെറുവട്ടൂർ വഴി പെരുമ്പാവൂർക്ക് സർവീസ് നടത്തിയിരുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസ് അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് പ‌ഞ്ചായത്ത് മെമ്പർമാരായ പി.എസ്. ഗോപകുമാർ, അശ്വതി ശ്രീജിതി, നസീമ സുനിൽ എന്നിവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം മൂവാറ്റുപുഴ ഡി.ടി.ഒക്ക് നൽകി. ലോക്ക് ഡൗണിന് ഇളവ് വന്നതോടെ പൊതുഗതാഗതം നടത്തുന്നതിന് സ്വകാര്യ ബസിനടക്കും അനുമതി നൽകിയിരുന്നുവെങ്കിലും ഈ റൂട്ടിലും സ്വകാര്യ ബസ് ഓടിതുടങ്ങിയില്ല. നൂറുകണക്കിന് ആളുകൾക്ക് ആശുപത്രി അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് മൂവാറ്റുപുഴക്കോ, പെരുമ്പാവൂർക്കോ പോകുന്നതിന് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ജനങ്ങക്ക് അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യുന്നതിനായി ഈ റൂട്ടിൽ ഓടികൊണ്ടിരുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസ് പുനരാരംഭിക്കണമെന്നത് ജനകീയ ആവശ്യമാണെന്ന് മെമ്പർമാർ അവശ്യപ്പെട്ടു.