കൊച്ചി: കേന്ദ്ര ട്രേഡ് യൂണിയനുകൾ ഇന്ന് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൽ കേരളത്തിലെ ബാങ്ക് ജീവനക്കാരും പങ്കാളികളാകുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (കേരളം) അറിയിച്ചു. സാമ്പത്തിക ഉത്തേജന പാക്കേജിന്റെ മറവിൽ പൊതുമേഖലയെ സ്വദേശ,വിദേശ കുത്തകകൾക്കു കൈമാറുന്ന കേന്ദ്രനയത്തിനെതിരെയാണു പ്രക്ഷോഭം. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിച്ച് പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് പ്രസിഡന്റ് ടി. നരേന്ദ്രൻ പറഞ്ഞു