morcha
കൊവിഡ് ലോക്ക് ഡൗൺ കാലത്ത് പത്ത്, പ്ളസ് ടു പരീക്ഷകൾ നടത്തരുതെന്നാവശ്യപ്പെട്ട് യുവമോർച്ച എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ യുമോർച്ച നടത്തിയ ഉപരോധസമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിച്ച് നടത്താൻ നിശ്ചയിച്ച പത്ത്, പ്ളസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ഉപരോധസമരം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.ജി മനോജ്കുമാർ, ജനറൽ സെക്രട്ടറി അഡ്വ. സ്വരാജ്, യുവമോർച്ച എറണാകുളം മണ്ഡലം ഭാരവാഹികളായ സി.എ. സുബിൻ, ഇ.ആർ. രതീഷ്, കെവിൻ ആന്റണി, ഷിജിൻകുമാർ എന്നിവർ നേതൃത്വം നൽകി.