പറവൂർ : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ പറവൂർ മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ ധർണ നടത്തി. മെയിൻ പോസ്റ്റ് ഓഫീസിന് മുന്നിൽ സംസ്ഥാന കൗൺസിൽ അംഗം എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സുധാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.