പറവൂർ : പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്ക് പലവ്യഞ്ജനക്കിറ്റും മാസ്കുകളും വിതരണം തുടങ്ങി. ഒരു കുടുംബത്തിന് ആവശ്യമായിവരുന്ന പലവ്യഞ്ജനസാധനങ്ങളും മാസ്കുകളും അടങ്ങിയ കിറ്റ് സൗജന്യമായാണ് നൽകുന്നത്. അംഗങ്ങളായ 3,500 ലധികം കുടുംബങ്ങൾക്കാണ് കിറ്റു നൽകുന്നത്. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് നിർവഹിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്സി, ഭരണസമിതി അംഗങ്ങൾ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.