പറവൂർ : ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പാലത്തുരുത്തിൽ നിർമ്മിച്ച ചൈതന്യ, മസ്ജിദ് ഇ‌ർഷാദ് റോഡുകളുടെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. എ.എം. ഇസ്മയിൽ, ജസ്റ്റിൻ തച്ചിലേത്ത്, ടി.വി. ജയ്‌ഹിന്ദ്‌, അഗസ്റ്റിന്‍ ആലപ്പാട്ട്, കെ.കെ. ശിവൻ, കെ.എ. ഷംസുദീൻ തുടങ്ങിയവർ പങ്കെടുത്തു. വി.ഡി. സതീശൻ എം.എ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും അനുവദിച്ച 17ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡുകൾ നിർമ്മിച്ചത്.