കൊച്ചി: റാസ് ഇന്റർനാഷണൽ നഴ്‌സറി കലോത്സവിന്റെ 4.0 (റിങ്ക് ) നാലാംപതിപ്പ് ഓൺലൈനായി സംഘടിപ്പിക്കുന്നു. കെ.ജി മുതൽ 8 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
പങ്കെടുക്കാൻ www.razzevents.com എന്ന വെബ്‌സൈറ്റിൽ മേയ് 23വരെ രജിസ്റ്റർ ചെയ്യാം. കുട്ടികൾ മത്സരയിനം വീട്ടിൽതന്നെ അവതരിപ്പിച്ച് 5 മിനിറ്റിൽ കൂടാത്ത വീഡിയോ ചിത്രീകരിച്ച് സമർപ്പിക്കണം. മത്സരങ്ങൾ 24 മുതൽ ആരംഭിക്കും. ഫോൺ : 9895757981, 9895713853.