വൈപ്പിൻ: തെങ്ങ് മുറിക്കവേ തെങ്ങ് വെട്ട്തൊഴിലാളി വീണുമരിച്ചു. ചെറായി വാരിശ്ശേരി ക്ഷേത്രത്തിന് സമീപം വെളിമ്പാടത്ത് രവിയുടെ മകന്‍ പ്രവീഷ് ( 41) ആണ് മരിച്ചത്. ഇന്നലെ രാവിലെ ചെറായി സ്റ്റാര്‍ തിയറ്ററിന് പടിഞ്ഞാറുള്ള വീട്ടുവളപ്പിലാണ് സംഭവം. തെങ്ങ് മുറിച്ചുകൊണ്ടിരിക്കവേ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച്തന്നെ മരണം സംഭവിച്ചു. പറവൂര്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മാര്‍ട്ടത്തിനുശേഷം ചെറായി പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ:രേഖ. മക്കള്‍: അശ്വിന്‍, അനന്തു.