അങ്കമാലി : സേവാഭാരതി വേങ്ങൂർ സ്ഥാനീയസമിതിയുടെ ആഭിമുഖ്യത്തിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കാനകളും അംബേദ്കർ കോളനി, 10, 11 വാർഡുകളും അണുവിമുക്തമാക്കി. ഗൃഹസമ്പർക്കവും കോവിഡ്കാല ബോധവത്കരണവും നടത്തി. സേവാഭാരതി അങ്കമാലി പ്രസിഡന്റ് റിട്ട. മേജർ ഡോ. ജ്യോതിഷ് ആർ നായർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ, ട്രഷറർ ശ്രീകൃഷ്ണൻ നമ്പീശൻ, എ.വി. രഘുനാഥ്, പ്രൊഫ. ഹരികൃഷ്ണശർമ്മ എന്നിവർ നേതൃത്വം നൽകി.