നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം വയൽക്കര ശാഖ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ജനകീയ വായനശാല നിർമ്മിക്കുന്നതിന്റെ ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു. 24ന് നിശ്ചയിച്ചിരുന്ന നറുക്കെടുപ്പാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.