അങ്കമാലി: കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡിൽനിന്ന് ഇന്നലെ 17 സർവീസുകൾ നടത്തി. എറണാകുളം ജെട്ടി വഴി തോപ്പുംപടി, വൈറ്റില, പറവൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്കും പാലിശേരി ഭാഗത്തേക്കുമാണ് ബസ് ഓടിച്ചത്. രാവിലെ ഏഴുമുതൽ 11വരെയും വൈകിട്ട് മൂന്നുമുതൽ ഏഴുവരെയുമാണ് സർവീസെന്ന് അറിയിച്ചിരുന്നെങ്കിലും യാത്രക്കാരുടെ ആവശ്യമനുസരിച്ച് സമയക്രമം നോക്കാതെയും സർവീസ് നടത്തി.