police
മാസ്ക്ക് ഇൻമാസ്ക്ക് കാമ്പയിന്റ ഭാഗമായി മൂവാറ്റുപുഴ സി.ഐ. എം.എം. മുഹമ്മദിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

മൂവാറ്റുപുഴ: മാസ്ക് ധരിക്കാത്തവരെ പിടികൂടാൻ മാസക്ക് ഇൻമാസ്ക്ക് കാമ്പയിനുമായി മൂവാറ്റുപുഴ പൊലീസ് രംഗത്തിറങ്ങി.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയ 38 പേർക്കെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് ഇവർക്ക് പൊലീസ് മാസ്ക് സൗജന്യമായി നൽകി. മൂവാറ്റുപുഴ സി.ഐ, എം.എ.മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.