തൃക്കാക്കര : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാറിവരുന്ന സാഹചര്യത്തിൽ ജിമ്മുകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വേൾഡ് ഫിറ്റ്നസ് ഫെഡറേഷന്റെ നേതൃത്വത്തിൽ എം.സ്വരാജ് എം.എൽ.എയ്ക്ക് നിവേദനം സമർപ്പിച്ചു. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി റെനീഷ് കെ.ആർ, ഓർഗനൈസിംഗ് സെക്രട്ടറി ലിജോ ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.