cpipiravom
പിറവം ടൗണിൽ സി.പി.ഐ നടത്തിയ പ്രതിഷേധ ധർണ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്യുന്നു

പിറവം: കൊവിഡ് പ്രതിരോധത്തിന് കേരളത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, തൊഴിൽ നഷ്ടപെട്ടവർക്ക് സഹായം നൽകുക, തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച സി.പി.ഐ പിറവം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. പിറവo ടൗണിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എൻ.ഗോപിയും ആശുപത്രിപ്പടിയിൽ മണ്ഡലം സെക്രട്ടറി സി.എൻ. സദാമണിയും, തിരുമാറാടിയിൽ മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവനും കൂത്താട്ടുകുളത്ത് മണ്ഡലം സെക്രട്ടേറിയറ്റംഗം എ.എസ്.രാജനും പാമ്പാക്കുടയിൽ ജില്ല കമ്മിറ്റിയംഗം എം.എം. ജോർജും ചോറ്റാനിക്കരയിൽ ലോക്കൽ സെക്രട്ടറി ഇ.ആർ.വിജയകുമാറും എരുവേലിയിൽ മണ്ഡലം കമ്മിറ്റിയംഗം എൻ.കെ.ശശിധരനും കാഞ്ഞിരമറ്റത്ത് മണ്ഡലം സെക്രട്ടേറിയേറ്റംഗം സുമയ്യ ഹസനും മണീട് ആനമുന്തിയിൽ ലോക്കൽ സെക്രട്ടറി കെ.ടി.ഭാസ്കരനും ഏഴിക്കര നാട്ടിൽ മണ്ഡലം കമ്മിറ്റിയംഗം ജോയി പീറ്ററും രാമമംഗലo പോസ്റ്റാഫീസിന് മുമ്പിൽ മണ്ഡലം അസി.സെക്രട്ടറി അഡ്വ:ജിൻസൺ വി പോളും, ആരകുന്നത്ത് മണ്ഡലം സെക്രട്ടേറിയറ്റംഗം കെ.എം. മത്തായിയും സമരം ഉദ്ഘാടനം ചെയ്തു.