ആലുവ: ഇടുക്കി ആനച്ചാലിൽ ചൂടുള്ള ബിറ്റുമിൻ മിക്‌സ് കൊണ്ടു പോവുകയായിരുന്ന ടിപ്പർ ലോറി മറിഞ്ഞ് പൊള്ളലേറ്റ ഗൃഹനാഥൻ ചികിത്സയിൽ. ആനച്ചാൽ പോൾ വില്ലയിൽ സാറ്റോ (50) വിനാണ് പൊള്ളലേറ്റത്. റോഡ് നിർമ്മാണത്തിനായി ചൂടാക്കിയ ടാറും മെറ്റലും ചേർന്ന മിശ്രിതം ലോറിയിൽ നിന്ന് ഗൃഹനാഥൻ്റെ മേൽവീഴുകയായിരുന്നു. ഇരുകൈകൾക്കും മുഖത്തും 40 ശതമാനം പൊള്ളലേറ്റ സാറ്റോവിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.