1
നാഷണൽ നെറ്റ് വർക്ക് മാർക്കറ്റിംഗ് അസോസിയേഷൻ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് കെ കെ ഇബ്രഹിം കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

തൃക്കാക്കര: നിയമവിധേയമായി പ്രവർത്തിക്കുന്ന മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ മണിചെയിൻ നടത്തുന്നവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി പറഞ്ഞു. നാഷണൽ നെറ്റ് വർക്ക് മാർക്കറ്റിംഗ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃക്കാക്കര റീജിയണൽ പ്രസിഡന്റ് സി.സി. വിജു അദ്ധ്യക്ഷത വഹിച്ചു. നന്മ സംസ്ഥാന സെക്രട്ടറി രഞ്ജിത്, കമ്മിറ്റി അംഗങ്ങളായ വി.കെ. സുജിത്ത്, ജിബി എന്നിവർ സംസാരിച്ചു.