മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിൽ ഇനിയും മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്ത ക്ഷേമപെൻഷൻ ഗുണഭോക്താക്കളുണ്ടെങ്കിൽ അവർക്ക് മസ്റ്ററിംഗ് നടത്തുന്നതിനായി ഈ മാസം 31 വരെ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടാതെ, 50 വയസു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ, വിധവ പെൻഷൻ എന്നിവ വാങ്ങുന്ന ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം നൽകിയിട്ടില്ലെങ്കിൽ ജൂൺ 20 ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. സാക്ഷ്യപത്രം ഹാജരാക്കാത്ത ഗുണഭോക്താക്കൾക്ക് വീണ്ടും അവസരം ലഭിക്കുന്നതല്ല. ഈ കാരണത്താൽ തുടർന്നുള്ള പെൻഷന് ലഭിക്കുകയില്ലെന്നും സെക്രട്ടറി അറിയിച്ചു.