അങ്കമാലി: കാലടി - അങ്കമാലി മേഖലയിൽ സ്വകാര്യബസുകൾ സർവീസ് പുനരാരംഭിച്ചു: ഏറെ നാളായി നിരത്തിലിറങ്ങായിരുന്ന മിക്കവാറും ബസുകളുടെയും ടയർ, ബാറ്ററി മുതലായവ തകരാറിലാണ്. ഏതാനും ദിവസങ്ങൾ കൊണ്ടു മാത്രമേ സർവീസുകൾ പൂർണമായും സാധാരണ നിലയിലേക്ക് എത്തുകയുള്ളു.12 ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. പെരുമ്പാവൂർ, മഞ്ഞപ്ര, കാഞ്ഞൂർ, മലയാറ്റൂർ, പറവൂർ എന്നീ മേഖലകളിലേക്കാണ് പ്രധാനമായും സർവീസുകൾ നടത്തിയത്.
എന്നാൽ ഇക്കാലയളവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് കാലാവധി എന്നിവ അവസാനിച്ച ബസുകൾ അവ പുതുക്കി ലഭിച്ച ശേഷമേ സർവീസ് നടത്താൻ കഴിയുകയുള്ളൂവെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി -കാലടി മേഖലാ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ഡേവിസ്. ബി.ഒ എന്നിവർ അറിയിച്ചു