library-file
പായിപ്ര ഈസ്റ്റ് യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള യുവജന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മഴക്കാല ശുചീകരണവും ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലൈബ്രറി പ്രസിഡന്റ്‌ സക്കീർ ഹുസൈൻ പി .എച്ച് നിർവഹിക്കുന്നു

മൂവാറ്റുപുഴ: പായിപ്ര ഈസ്റ്റ് യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള യുവജന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഴക്കാല ശുചീകരണവും ഡെങ്കിപ്പനി പ്രധിരോധ പ്രവർത്തനങ്ങൾക്കും തുടക്കമായി.

മഴക്കാലം ആരംഭിച്ചതോടെ പായിപ്ര ഗ്രാമ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളുമായി യുവജനങ്ങൾ രംഗത്ത് വന്നത്. ലൈബ്രറി പ്രസിഡന്റ്‌ സക്കീർ ഹുസൈൻ പി .എച്ച് പ്രതിരോധ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. യുവജന ക്ലബ്ബ് പ്രസിഡന്റ് സീറാജ് പ്ലാക്കുടി അദ്ധ്യക്ഷത വഹിച്ചു. ലെെബ്രറി സെക്രട്ടറി ഷാഫി മുതിരക്കലയിൽ മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി നൗഫൽ, ക്ലബ്ബ് സെക്രട്ടറി ഉനൈസ് അസീസ്, ട്രഷറർ സ്വാലിഹ്, ജോയിൻ സെക്രട്ടറി അജ്മൽ, വൈസ് പ്രസിഡന്റ് അൽത്താഫ് നാസർ എന്നിവർ സംസാരിച്ചു.