കൊച്ചി: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ചരമവാർഷികദിനം ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ആചരിച്ചു. ഐ.എൻ.ടി.യു.സി ഭവനിൽ കൂടിയ അനുസ്മരണച്ചടങ്ങിൽ പുഷ്പാർച്ചന നടത്തി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രമേശൻ അധ്യക്ഷനായിരുന്നു. ജില്ലാ ഭാരവാഹികളായ സൈമൺ ഇടപ്പള്ളി, എ.എൽ. സക്കീർഹുസൈൻ, അരുൺകുമാർ.കെ.വി, ബി.ജെ. ഫ്രാൻസിസ്, കെ.ജി. ബിജു, ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.