കൊച്ചി: കാരിക്കാമുറി കാരക്കാട്ട് തോട് നവീകരണവുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾക്കു മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു .ഏറെ നാളുകളായി നീരൊഴുക്ക് നിലച്ച ഈ തോട് മഴക്കാലത്ത് പ്രദേശത്തെ വെള്ളക്കെട്ട് രൂക്ഷമാക്കിയിരുന്നു. തോട് നവീകരണത്തിനായി ടി ജെ വിനോദ് എം .എൽ. എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 42 ലക്ഷം രൂപ വകയിരുത്തി. ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകികഴിഞ്ഞു. മഴ വെല്ലുവിളിയാണെങ്കിലും കൃത്യസമയത്തു തന്നെ പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു