mcj
റീസൈക്കിൾ കേരളയുടെ ഭാഗമായി സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈനിൽ നിന്ന് ന്യൂസ് പേപ്പർ അഡ്വ.ബിബിൻ വർഗ്ഗീസ് ഏറ്റുവാങ്ങുന്നു

അങ്കമാലി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുവാൻ ഡിവൈ. എഫ്. ഐ ആരംഭിച്ച "റീസൈക്കിൾ കേരള" കാമ്പയിനിൽ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സസൺ എം.സി ജോസഫൈൻ പങ്കാളിയായി.പഴയ ന്യൂസ് പേപ്പറും ആക്രി സാധനങ്ങളും ബ്ലോക്ക് സെക്രട്ടറി അഡ്വ.ബിബിൻ വർഗ്ഗീസ് ഏറ്റുവാങ്ങി.പ്രസിഡൻ്റ് പ്രിൻസ് പോൾ,ട്രഷറർ സച്ചിൻ കുര്യാക്കോസ്,മേഖലാ സെക്രട്ടറി എബിൻ ചെറിയാൻ എന്നിവർ പങ്കെടുത്തു.