മൂവാറ്റുപുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ആത്മ റീബിൽഡ് കേരള ഇനീഷ്യേറ്റിവ് ജൈവഗൃഹം സംയോജിത കൃഷി പദ്ധതി നടപ്പിലാക്കുന്നതിന് മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിലുള്ള കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി , മത്സ്യം, താറാവ്, തേനീച്ച, നൂതന ജലസേചന പദ്ധതികൾ എന്നിവയെല്ലാം ഉൾപ്പെടുത്തി പുതിയ സംയോജിത കൃഷി യൂണിറ്റുകൾ സ്ഥാപിക്കൽ, നിലവിലുള്ള യൂണിറ്റുകളുടെ പരിപോഷണം എന്നിവക്കായി പദ്ധതി മുൻഗണനാ മാനദണ്ഡങ്ങൾക്കനുസൃതമായി സാമ്പത്തിക സഹായം നല്കപ്പെടുന്നതാണ്. താല്പര്യമുള്ള കർഷകർ നിശ്ചിത ഫോറത്തിൽ അതാത് കൃഷിഭവനിൽ ജൂൺ 4 ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണെന്നു മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.