മൂവാറ്റുപുഴ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിൽ അംഗങ്ങൾക്ക് പലിശരഹിത വായ്പ വിതരണത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എൽദോ എബ്രാഹം എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ബാബു ബേബി, വൈസ് പ്രസിഡന്റ് സുശീല നീലകണ്ഠൻ, ഭരണ സമിതി അംഗങ്ങളായ കെ.എൻ.ജയപ്രകാശ്, അനിൽ വർഗ്ഗീസ്, അനീഷ് വി. ഗോപാൽ, അഡ്വ: ദിലീപ് എം.എസ്, സെക്രട്ടറി ഇൻ ചാർജ് എം.വി.ഗൗരി എന്നിവർ പങ്കെടുത്തു.
.