cn
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് പട്ടിക ജാതി സർവീസ് സഹകരണ സംഘം തുടങ്ങിയ പച്ചക്കറി കൃഷിയുടെ വിത്തു നടീൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിർവഹിക്കുന്നു

കിഴക്കമ്പലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് പട്ടിക ജാതി സർവീസ് സഹകരണ സംഘം സൗത്ത് എരുമേലിയിൽ പച്ചക്കറി കൃഷി തുടങ്ങി. വിത്തു നടീൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിർവഹിച്ചു. ടി തോമസ്. വി.എ മോഹനൻ, എൻ.വി രാജപ്പൻ, കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിസ്സാർ ഇബ്രാഹിം, സി.കെ വർഗീസ്, എൻ.എം അബ്ദുൾ കരീം, എൻ.വി വാസു, ടി.എ അബ്ദുൾ റഹീം, കൃഷി വികസന ഓഫീസർ ഒ.ആർ ഉണ്ണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.