കിഴക്കമ്പലം: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടന്നു.പട്ടിമ​റ്റം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ജെ ജോക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം പരീത് പിള്ള അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ.പ്രഭാകരൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.കെ അയ്യപ്പൻ കുട്ടി, ജോളി ബേബി, പഞ്ചായത്തംഗം എ.പി കുഞ്ഞുമുഹമ്മദ്, കെ.ജി മന്മദൻ, വി.ആർ അശോകൻ, ഹനീഫ കുഴുപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.