പറവൂർ : കരുമാല്ലൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 29 -ാംമത് രക്ഷസാക്ഷിത്വ ദിനം സമഭാവനദിനമായി ആചരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം. അലി ഉദ്ഘാടനംചെയ്തു. ഗന്ധിദർശൻ വേദി ജില്ലാ ചെയർമാൻ കെ.ആർ. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിത ജിജി, പി.എ. സക്കീർ, ടി.എ. നവാസ്, വി.പി.അനിൽകുമാർ, കെ.എം. ലൈജു. എ.എ. നസീർ, കെ.എ. ജോസഫ്, കെ.സി. വിനോദ്കുമാർ, അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.