കൊച്ചി: കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ നേതൃത്വത്തിൽ കൊവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് 'നമ്മളൊന്ന് പദ്ധതിയുടെ ഭാഗമായി ധാന്യ കിറ്റുകൾ വിതരണം ചെയ്തു. എളമക്കര, വടുതല, കലൂർ, ഗാന്ധിനഗർ, പനമ്പിള്ളി നഗർ എന്നിവിടങ്ങളിലായി ആയിരത്തോളം കിറ്റുകൾ വിതരണം ചെയ്തു. ആശ്രമം ഭാരവാഹികളായ സി.എസ്.മുരളീധരൻ, പി.കുട്ടികൃഷ്ണൻ, സി.ജി. രാജഗോപാൽ, എൻ.ജെ.മുരളീകൃഷ്ണൻ, മനോജ് എ.മേനോൻ എന്നിവർ പങ്കെടുത്തു.