പറവൂർ : സ്വകാര്യ ബസുകളെ മാത്രം ആശ്രയിച്ച് യാത്രചെയുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, പാനായിക്കുളം റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തണമെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കത്ത് കെ.എസ്.ആർ.ടി.സി സോണൽ മാനേജർക്ക് നൽകി. ആലങ്ങാട്, പാനായിക്കുളം വഴി അധികവും സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.