തൃപ്പൂണിത്തുറ: കോൺഗ്രസ് (ഐ) തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം സമഭാവനാ ദിനമായി ആചരിച്ചു.സ്റ്റാച്ചുവിൽ നടന്ന ദിനാചരണം മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സി.വിനോദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു, ആർ.വേണുഗോപാൽ, പി.സി പോൾ തുടങ്ങിയവർ സംസാരിച്ചു.