കുമ്പളങ്ങി: കടൽ ചൊറികൾ കൂട്ടത്തോടെ എത്തിയതോടെ കായൽമേഖലയിലെ മൽസ്യതൊഴിലാളികൾ തീരാ ദുരിതത്തിലായി. ജെല്ലി ഫിഷ് എന്ന ഇത് വൻതോതിൽ ഉൾനാടൻ കായലുകളിലേക്കാണ് കൂട്ടമായി എത്തിയിരിക്കുന്നത്.
ഇടക്കൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, കല്ലഞ്ചേരി, കുമ്പളം, അരൂർ കായലുകളിലാണ് ശല്യം രൂക്ഷം. ഒരു കിലോ മുതൽ 7 കിലോ വരെ ഭാരം ഇതിനുണ്ട്. ഒഴുക്കിൽ കൂട്ടത്തോടെ എത്തുന്ന ഇവ വലകളിൽ കയറിയാൽ ഉയർത്താൻ കഴിയാത്ത സ്ഥിതിയായി മാറും. ഒഴുക്കു വല, ഊന്നി വല എന്നിവ പ്രവർത്തിക്കാൻ കഴിയാതെ വരും. വലകൾക്ക് നാശനഷ്ടവും സംഭവിക്കും.
ഇതിൽ നിന്നും പുറത്തേക്ക് വരുന്ന കട്ടി കൂടിയ ദ്രവം ദേഹത്ത് വീണാൽ ശക്തമായ ചൊറിച്ചിലുമുണ്ടാകും. ജപ്പാൻകാരുടെ തീൻമേശയിലെ ഇഷ്ടവിഭവമാണിത്. കായലിലെ ഉപ്പ് സാന്ദ്രത കടലിലെ വെള്ളത്തിന് തുല്യമാകുമ്പോഴാണ് കടൽ ജീവികൾ കൂട്ടത്തോടെ കായലുകളിൽ എത്തുന്നത്. ശക്തമായ മഴയിൽ ജലത്തിലെ ഉപ്പ് രസം കുറഞ്ഞാൽ ഇവ ഇല്ലാതാകും. അതു വരെ ഉൾനാടൻ കായലുകളിലെ മൽസ്യതൊഴിലാളികൾക്ക് ജോലിയെടുക്കാൻ കഴിയാത്ത സ്ഥിതിയായി മാറും. പടികൾ സ്വീകരിക്കണമെന്നാണ് തൊഴിലാളി ആവശ്യപ്പെടുന്നത്.