v-s-sunilkumar-ing
വനിതാ സംരംഭകരുടെ സഞ്ചരിക്കുന്ന മൃഗാശുപത്രി ശ്രദ്ധയുടെ ഫ്ളാഗ് ഓഫ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു.

പറവൂർ : ഓമന മൃഗങ്ങൾക്ക് കരുതലുമായി സഞ്ചരിക്കുന്ന ആശുപത്രി ഇനി വീടുകളിലെത്തും. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ ശ്രദ്ധ കുടുംബശ്രീ യൂണിറ്റാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന ഹൈടെക്ക് ആശുപത്രിയാണിത്. രോഗനിർണയം, ചികിത്സ, ശസ്ത്രക്രിയകൾ എന്നിവ നിമിഷങ്ങൾക്കുള്ളിൽ നടത്താനാകും. ഒരു കോടിയോളം രൂപയാണ് ചെലവ്. സഞ്ചരിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു.തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും. രണ്ട് വെറ്ററിനറി ഡോക്ടർമാർ അടക്കം ഒമ്പതിലധികം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്നതാണ് പുതിയ സംരംഭം.

വിളിച്ചാൽ വിളിപ്പുറത്ത്

വിവിധ സ്ഥലങ്ങളിൽ കാമ്പ് ചെയ്ത് നാടിന്റെ മുക്കിലും മൂലയിലും സേവനം എത്തിക്കും.24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെെടെക് മൃഗാശുപത്രി മൃഗസംരക്ഷണ, ക്ഷീരവികസന, കൃഷി, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നടത്തുന്ന വിവിധ കാർഷിക - മൃഗസംരക്ഷണ മേളകളിലും കാമ്പുകളിലും മറ്റും റെഡിമെയ്ഡ് സംവിധാനമായി ഉപയോഗിക്കാം.മൃഗസംരക്ഷണ മേഖലയിലെ തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രിയയുടെതാണ് സഞ്ചരിക്കുന്ന മൃഗാശുപത്രിയെന്ന നൂതന ആശയം. വേൾഡ് വൈഡ് വെറ്ററിനറി സർവീസസ് എന്ന അന്താരാഷ്ട്ര സംഘടന നൽകിയ പരിശീലനത്തിലൂടെയും തൃശൂർ കൊക്കാലയിൽ വെറ്ററിനറി കോളേജ് ആശുപത്രി വിഭാഗം നൽകിയ പരിശീലനത്തിലൂടെയും കരസ്ഥമാക്കിയ അനുഭവ പരിചയം പ്രിയയ്ക്കുണ്ട്. വെള്ളായണി കാർഷിക കോളേജിന്റെ അംഗീകാരമുണ്ട്. ബാങ്ക് ധനസഹായവും സബ്സിഡിയും ലഭിച്ചിട്ടുണ്ട്.

ഹൈടെക്ക് ആശുപത്രിയിൽ

ഓപ്പറേഷൻ തിയേറ്ററും

പെറ്റ് ഗ്രൂമിംഗ്

എക്സറേ

സ്കാനിംഗ്