mask
പാലാരിവട്ടം മേഖലയിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മാസ്‌ക്കുകൾ നൽകുന്നു

കൊച്ചി: കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രം കൊച്ചിയുടെ നേതൃത്വത്തിൽ പാലാരിവട്ടം മേഖലയിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മാസ്‌ക് വിതരണം ചെയ്തു. പാലാരിവട്ടം ഓട്ടോറിക്ഷ പ്രീപെയ്ഡ് സ്റ്റാൻഡിൽ കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് അഡ്വ.ഡി.ജി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.പി.എം പാലാരിവട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എ. മസൂദ് ഉദ്ഘാടനം ചെയ്തു. സംസ്‌കാരിക കേന്ദ്രം സെക്രട്ടറി കെ.ആർ. സജി, വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ സലിം സി. വാസു, പി.കെ.സുരേഷ്, ജോർജ്ജ് സെബാസ്റ്റിൻ,ഒ.പി.ശിവദാസ്, കെ.ശശീന്ദ്രൻ എന്നിവർ സംസാാരിച്ചു.