പറവൂർ: രാജീവ്ഗാന്ധിയുടെ 29-മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു വടക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി സമഭാവന പ്രതിജ്ഞയെടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ. സൈജൻ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനിൽ ഏലിയാസ്, കാർഷിക വികസന ബാങ്ക പ്രസിഡന്റ് എ.ഡി. ദീലിപു കുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ. ശ്രീരാജ്, ജോർജ്ജ് തച്ചിലകത്ത് എന്നിവർ പങ്കെടുത്തു.