കൊച്ചി: സമുദ്രവിഭവ കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) യുടെ ടോക്കിയോ മുൻ റെസിഡന്റ് ഡയറക്ടർ വല്ലാർപാടം പനമ്പുകാട് കൈതവളപ്പിൽ കെ.കെ. ചന്ദ്രൻ (75) നിര്യാതനായി. എം.പി.ഇ.ഡി.എ.യുടെ കീഴിൽ ആദ്യമായി അക്വാകൾച്ചർ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തിയാണ്. ഇൻഡസ് ടവേർസ് ലിമിറ്റഡ് അഡൈ്വസർ, അക്വാമറൈൻ ടെക്‌നോളജീസ് ഡയരക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ടി.കെ. കലാവതി (റിട്ട. ഹെഡ്മിസ്ട്രസ്സ്, ഗവ. ഹൈസ്‌കൂൾ, എറണാകുളം). മക്കൾ: നിഷ ചന്ദ്ര (ടോക്കിയോ), നിവ്യ സരിൻ (ടോക്കിയോ)