dominik
ഡൊമിനിക് കാവുങ്കലും ഭാര്യ ജെസി വർഗീസും ചേർന്ന് കാമ്പ് അംഗങ്ങൾക്ക് മധുരം നൽകുന്നു

ആലുവ: നഗരസഭ കാമ്പംഗങ്ങൾക്ക് സദ്യയും മധുരവും നൽകി കേരള കോൺഗ്രസ് (എം) നേതാവും യു.ഡി.ഫ് ആലുവ നിയോജക മണ്ഡലം സെക്രട്ടറിയുമായ ഡൊമിനിക് കാവുങ്കലിന്റെയും ഭാര്യ ജെസി വർഗീസിന്റെയും 31ാം വിവാഹ വാർഷികം ആഘോഷിച്ചു. 100 പേരാണ് ഇപ്പോഴും ആലുവ ടൗൺ ഹാളിലെ കാമ്പിലുള്ളത്. അൻവർ സാദത്ത് എം.എൽ.എ, മുൻസിപ്പൽ ചെയർപെഴ്‌സൺ ലിസി എബ്രാഹം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെറോം മൈക്കിൾ, വി. ചന്ദ്രൻ, കുൺസിലർമാരായ എം.ടി. ജേക്കബ്, ടെൻസി വർഗീസ്, വിനു ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു.