കൊച്ചി: ബഹറിനിൽ മരണമടഞ്ഞ കുവൈറ്റ് എയർവെയ്‌സ് എയർപോർട്ട് മാനേജർ സഞ്ജീവ് ശ്രീനിവാസന്റെ(53) സംസ്‌കാരം ശനിയാഴ (മേയ് 23) നടക്കും. മൃതദേഹം വെള്ളി രാത്രി തിരുവനന്തപുരത്ത് എത്തിക്കും. ശനി രാവിലെ 9ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം നടത്തും. വൈറ്റില ഷൈൻ റോഡ് ശ്രീദേവികയിൽ പരേതനായ എം.ജി. ശ്രീനിവാസന്റെയും സരളാദേവിയുടേയും മകനാണ്. മുതിർന്ന കോൺഗ്രസ് നേതാവ് വൈക്കം ദേവരാജന്റെ മകൾ സീനയാണ് ഭാര്യ. ശ്രീകാർത്തിക് (നാല് വയസ്) മകനാണ്. സത്യജിത്ത് ശ്രീനിവാസൻ(എൻജിനീയർ കോനെ എലിവേറ്റേഴ്‌സ്, ദുബായ്), ഡോ.ഷീല ഹരിലാൽ(ദുബായ്), ഡോ. സവിത ഹരികൃഷ്ണൻ(ജനീവ) എന്നിവർ സഹോദരങ്ങളാണ്. ഹൃദയാഘാതത്തെ തുടർന്ന് 12ന് രാത്രിയിലായിരുന്നു അന്ത്യം.