മൂവാറ്റുപുഴ:പേഴയ്ക്കാപ്പിള്ളി ജനറൽ മർച്ചന്റ്സ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് പ്രവർത്തന പരിധിയിലുള്ള പ്രയാസം അനുഭവിക്കുന്നവർക്ക് നൽകുന്ന റംസാൻ കൂപ്പൺ നൽകി. വിതരണോദ്ഘാടനം ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി. നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എ.കബീർ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ സുലെെഖ അലിയാർ, സെക്രട്ടറി അമൽ രാജ്, ബോഡ് മെമ്പർമാരായ റോയി പോൾ, നൗഷീർ കെ.എ, ഐസക്ക് പി.കെ, ഹബീബ് ഇ.എം, ഏലിയാമ്മ സ്ക്കറിയ , ബ്ലസി ഷിജി എന്നിവർ സംസാരിച്ചു. 250 രൂപ വിലയുള്ള രണ്ട് കൂപ്പണാണ് ഒരാൾക്ക് നൽകുന്നത്. ഈ കൂപ്പൺ ഉപയോഗിച്ച് പേഴയ്ക്കാപ്പിള്ളി യൂണിറ്റിലെ ഏത് കടയിൽ നിന്നുവേണമെങ്കിലും ആവശ്യമുള്ള സാധനങ്ങൾ വാങ്ങാവുന്നതാണെന്ന് ബാങ്ക് പ്രസിഡന്റ് പി.എ.കബീർ അറിയിച്ചു.