aster
ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ പ്രളയബാധിതർക്കായി നിർമ്മിച്ചു നൽകുന്ന രണ്ടാംഘട്ട വീടുകളുടെ സംസ്ഥാനതല നിർമ്മാണോദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കുന്നു. ടി.ജെ. വിനോദ് എം.എൽ.എ, ആസ്റ്റർ മെഡ്‌സിറ്റി സി.ഇഒ കമാൻഡർ ജെൽസൺ കവലക്കാട്ട് തുടങ്ങിയവർ സമീപം

കൊച്ചി: കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ 2018ലെ പ്രളയബാധിതർക്കായി നിർമ്മിച്ചു നൽകുന്ന രണ്ടാംഘട്ട വീടുകളുടെ സംസ്ഥാനതല നിർമ്മാണോദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ചേരാനല്ലൂർ പഞ്ചായത്തിലെ എൺപതിൽ തൈവെപ്പിൽ തങ്കമണി കണ്ണന്റെ വീടിന് തറക്കല്ലിട്ടുകൊണ്ടാണ് നിർമാണോദ്ഘാടനം നടന്നത്. ടി.ജെ വിനോദ് എം.എൽ.എ, ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജെൽസൺ കവലക്കാട്ട്, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തീകരിച്ച 100 വീടുകളുടെ താക്കോൽ കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് കൈമാറിയിരുന്നു. രണ്ടാം ഘട്ടത്തിൽ എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലായി 150 വീടുകളാണ് ആസ്റ്റർ പ്രളയബാധിതർക്കായി സൗജന്യമായി നിർമ്മിച്ചു നൽകുന്നത്.