മൂവാറ്റുപുഴ: എം.എൽ.എ ഓഫീസ് കോമ്പൗണ്ടിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പ്രദർശന കൃഷിയുടെ വിളവെടുപ്പ് എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. കഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് അദ്ധ്യക്ഷത വഹിച്ചു. നിയമസഭാ സമാജികരുടെ ഓഫീസുകളിലും വീടുകളിലും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശന കൃഷിയുടെ ഭാഗമായിട്ടാണ് എൽദോ എബ്രഹാം എം.എൽ.എയുടെ ഓഫീസ് കോമ്പൗണ്ടിലും കൃഷി ഇറക്കിയത്. വെണ്ട, കോളിഫ്‌ളവർ, പയറ്, വഴുതന, പാവൽ അടക്കമുള്ള കൃഷിയാണ് ചെയ്തിരുന്നത്. ഓഫീസിലെത്തുന്ന സന്ദർശകർക്ക് കൃഷിയെ കുറിച്ച് അവബോധം വളർത്തുന്നതിനാണ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ഓഫീസ് ജീവനക്കാരയ സനീഷ് കുമാർ, എയ്ഞ്ചൽ എന്നിവരും കൃഷിയിൽ പങ്കുച്ചേർന്നു.